Home Blog14കാരിയെ പീഡിപ്പിച്ച കേസ്; നാലാം പോക്സോ കേസിലും സ്നേഹ മെർലിൻ അറസ്റ്റിൽ, ബന്ധുവീട്ടിൽ നിന്ന് പിടിയിൽ

14കാരിയെ പീഡിപ്പിച്ച കേസ്; നാലാം പോക്സോ കേസിലും സ്നേഹ മെർലിൻ അറസ്റ്റിൽ, ബന്ധുവീട്ടിൽ നിന്ന് പിടിയിൽ

by news_desk1
0 comments

കാസർകോട്: 14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ സ്നേഹ മെർലിനെ മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മയ്യിലിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയായ 25കാരി സ്നേഹ മെർലിനെതിരെ നേരത്തെ തന്നെ മൂന്ന് പോക്സോ കേസുകൾ നിലവിലുണ്ട്. നാലാമത്തെ പോക്സോ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.

പരാതിപ്രകാരം, സ്നേഹ മെർലിൻ 14കാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ ഒരു വർഷത്തോളം കുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നുവെന്നും, അമ്മ വീട്ടിലുണ്ടായിരുന്ന സമയത്തും പീഡനം നടന്നതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ലഹരി വിൽപ്പന കേസിലെ പ്രതിയായ പെൺകുട്ടിയുടെ അമ്മയുമായി സ്നേഹ മെർലിൻ കണ്ണൂർ ജയിലിൽ വെച്ചാണ് പരിചയപ്പെട്ടത്. തുടർന്ന് പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയ ശേഷമാണ് സ്നേഹയുടെ അതിക്രമങ്ങളെക്കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തിയത്. വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കഴിഞ്ഞ ദിവസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സ്നേഹ മെർലിനെതിരെ ഇതിനുമുമ്പ് രജിസ്റ്റർ ചെയ്ത മൂന്ന് പോക്സോ കേസുകളും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലേതാണ്. 2025 മാർച്ച് 14ന് 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്നേഹ മെർലിൻ അറസ്റ്റിലായിരുന്നു. സ്കൂൾ വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകർ വിവരം അറിയിക്കുകയും, തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് അന്നത്തെ പീഡനവിവരം പുറത്തുവന്നത്

You may also like