Home Keralaകെ-ഡിസ്‌കിൽ നിന്ന് കുടുംബശ്രീ പുറത്ത്; ‘എന്റെ തൊഴിൽ, എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതാൻ സർക്കാർ

കെ-ഡിസ്‌കിൽ നിന്ന് കുടുംബശ്രീ പുറത്ത്; ‘എന്റെ തൊഴിൽ, എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതാൻ സർക്കാർ

by news_desk1
0 comments

തിരുവനന്തപുരം: കെ-ഡിസ്‌കും കുടുംബശ്രീയും തമ്മിലുള്ള സഹകരണം അവസാനിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഇതോടെ ‘എന്റെ തൊഴിൽ, എന്റെ അഭിമാനം’ പദ്ധതിയിൽ നിന്ന് കുടുംബശ്രീ പുറത്താകും. പദ്ധതിയുടെ പ്രവർത്തനങ്ങൾ പൊളിച്ചെഴുതാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി.

പദ്ധതിയുടെ ഭാഗമായി അഭ്യസ്തവിദ്യർക്കിടയിൽ സർവേ നടത്തുകയും നൈപുണ്യ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുകയായിരുന്നു കുടുംബശ്രീയുടെ പ്രധാന ചുമതല. എന്നാൽ ഓഗസ്റ്റ് 31ന് ശേഷം പദ്ധതിയിൽ കുടുംബശ്രീയുടെ സേവനം ആവശ്യമില്ലെന്നാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നത്.

കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കമ്മ്യൂണിറ്റി അംബാസഡർ സംവിധാനവും അവസാനിപ്പിച്ചു. ജില്ലാതലത്തിൽ പ്രവർത്തിച്ചിരുന്ന പ്രോഗ്രാം മാനേജർമാരുടെ സേവനവും ഇനി ആവശ്യമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ പ്രധാന പദ്ധതികളിലൊന്നായ ‘എന്റെ തൊഴിൽ, എന്റെ അഭിമാനം’ പദ്ധതിയിലാണ് ഇപ്പോൾ മാറ്റങ്ങൾ വരുന്നത്. കെ-ഡിസ്‌കും കുടുംബശ്രീയും തമ്മിലുള്ള സഹകരണം അവസാനിപ്പിക്കുന്നതോടെ പദ്ധതിയുടെ നിലവിലെ പ്രവർത്തന സംവിധാനത്തിലും മാറ്റമുണ്ടാകും.

You may also like