6
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ മുൻചക്രം ഊരിത്തെറിച്ചു. നിറയെ യാത്രക്കാരുമായി സഞ്ചരിച്ച ബസിന്റെ ചക്രമാണ് ഊരിത്തെറിച്ചത്. ഉടൻ ഡ്രൈവർ ബസ് റോഡരികിലേക്ക് മാറ്റിയതിനാൽ വൻ ദുരന്തം ഒഴിവായി.
ബസിന്റെ ഇൻഷുറൻസും ഫിറ്റ്നസും മുടങ്ങിക്കിടക്കുകയാണെന്ന് ആരോപിച്ച് യാത്രക്കാർ പ്രതിഷേധിച്ചു. സംഭവം ഒറ്റപ്പാലത്താണ് നടന്നത്.
