Home Keralaപതിനാലുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിൽ മനോവിഷമമെന്ന് സംശയം

പതിനാലുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിൽ മനോവിഷമമെന്ന് സംശയം

by news_desk1
0 comments

എറണാകുളം: നെടുമ്പാശ്ശേരി കുന്നുകരയിൽ പതിനാലുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നുകര സ്വദേശി വിജീഷിന്റെ മകൾ പാർവതിയാണ് മരിച്ചത്. കുന്നുകര ക്രിസ്തുരാജ സ്കൂളിലെ വിദ്യാർഥിനിയായിരുന്നു.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കുട്ടിയുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് മാതാപിതാക്കൾ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിൽ മനോവിഷമമുണ്ടായതാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക സംശയം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീട്ടിലെ മൊബൈൽ ഫോണിലേക്ക് അച്ഛൻ വിളിച്ചപ്പോൾ എൻഗേജ്ഡ് ആയിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചതിനെ തുടർന്നുണ്ടായ മനോവിഷമമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

You may also like