Home Keralaജി. സുകുമാരൻ നായർക്കെതിരായ പരാമർശം; കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ്

ജി. സുകുമാരൻ നായർക്കെതിരായ പരാമർശം; കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ്

by news_desk1
0 comments

പത്തനാപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അധിക്ഷേപിച്ചെന്നാരോപിച്ച് കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് പത്തനാപുരം താലൂക്ക് യൂണിയൻ നേതൃയോഗം ആവശ്യപ്പെട്ടു. എൻ.എസ്.എസിനെ തകർക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയിൽ ഗണേഷ് കുമാർ പങ്കെടുത്തതായും സ്വന്തം പ്രവർത്തികളുടെ ഫലമായാണ് അദ്ദേഹം പൊതുമണ്ഡലങ്ങളിൽ നിന്ന് തിരസ്കരിക്കപ്പെട്ടതെന്നും യോഗം കുറ്റപ്പെടുത്തി.

വിറളിപൂണ്ടാണ് ഗണേഷ് കുമാർ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നതെന്ന് നേതൃയോഗം ആരോപിച്ചു. സ്വന്തം പിതാവിനോട് അദ്ദേഹം എങ്ങനെയാണ് പെരുമാറിയതെന്ന് ജനങ്ങൾക്ക് അറിയാമെന്നും പ്രസ്താവനയിൽ പറഞ്ഞു.

എൻ.എസ്.എസിനും നേതൃത്വത്തിനുമെതിരായ നിന്ദാപരമായ പരാമർശങ്ങൾ തുടർന്നാൽ ശക്തമായ സമരപരിപാടികളുമായി പൊതുനിരത്തിലിറങ്ങി പ്രതിരോധിക്കുമെന്നും പത്തനാപുരം താലൂക്ക് യൂണിയൻ മുന്നറിയിപ്പ് നൽകി.

You may also like