കേരള കേന്ദ്ര സർവകലാശാലയിലെ സ്കൂൾ ഓഫ് ഫിസിക്കൽ സയൻസസിന് കീഴിലുള്ള കെമിസ്ട്രി വിഭാഗത്തിൽ പ്രോജക്ട് ഫെല്ലോ തസ്തികയിൽ നിയമനം നടത്തുന്നു. ഡി.ബി.ടി സ്പോൺസർ ചെയ്യുന്ന പദ്ധതിയിലേക്കാണ് നിയമനം. താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം.
പ്രാരംഭമായി ഒരു വർഷത്തേക്കാണ് നിയമനം. ഉദ്യോഗാർഥിയുടെ പ്രകടനം വിലയിരുത്തിയ ശേഷം പദ്ധതി പൂർത്തിയാകുന്നതുവരെ കാലാവധി നീട്ടിയേക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 18 ആണ്.
പ്രോജക്ട് ഫെല്ലോ
- ഒഴിവ്: 1
- ഫെല്ലോഷിപ്പ്: പ്രതിമാസം 25,000 രൂപയും എച്ച്.ആർ.എയും
- പദ്ധതിയുടെ കാലാവധി: 16 മാസം അല്ലെങ്കിൽ പദ്ധതി പൂർത്തിയാകുന്നതുവരെ; ഇതിൽ ഏതാണോ ആദ്യം, അതുവരെ.
- വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്സി കെമിസ്ട്രി.
മുൻഗണന
നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും സിന്തസിസ്, ഐസൊലേഷൻ, പ്യൂരിഫിക്കേഷൻ, കെമിക്കൽ അനാലിസിസ്, ബയോഫിസിക്കൽ അനാലിസിസ് എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.
ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളെ മാത്രമേ ഓൺലൈൻ അഭിമുഖത്തിന് വിളിക്കൂ. താൽപര്യമുള്ളവർക്ക് ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർ ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
