5
കൊച്ചി: എറണാകുളം കർത്തേടം റൂറൽ സഹകരണ ബാങ്കിൽ 89 ലക്ഷം രൂപയുടെ സ്വർണത്തിൽ തിരിമറി നടന്നതായി വിവരം. ബാങ്കിൽ വ്യാജ പണയ വിവരങ്ങൾ സൃഷ്ടിച്ച് ജീവനക്കാരൻ പണം തട്ടിയെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ ബാങ്ക് അപ്രൈസർ അനൂപ് ജോസഫിനെ അറസ്റ്റ് ചെയ്തു.
2014 മുതൽ പലരുടെയും പേരിൽ വ്യാജ പണയ അക്കൗണ്ടുകൾ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. യഥാർഥത്തിൽ ഇല്ലാത്ത സ്വർണം ബാങ്കിൽ പണയമായി കാണിച്ച് 89 ലക്ഷം രൂപയാണ് വായ്പയായി നൽകിയതെന്നാണ് കണ്ടെത്തൽ.
