Home Top Storiesനിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം; കേരളത്തിന് ഇളവ് നൽകുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം; കേരളത്തിന് ഇളവ് നൽകുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

by news_desk
0 comments

തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മഹാബലിപുരത്ത് നടന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിനിടെ കേരള മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങളും പ്രതിസന്ധികളും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി. സതീശൻ ഈ വിഷയം യോഗത്തിൽ ശക്തമായി ഉന്നയിച്ചിരുന്നു. നിർമ്മാണ മേഖലയെ സ്തംഭിപ്പിക്കുന്ന നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

ഇതുമായി ബന്ധപ്പെട്ട് നേരത്തെ മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി കത്തയച്ചിരുന്നു. വിഷയത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ കൂടുതൽ ചർച്ചകൾ നടത്തി ഉടൻ തന്നെ ഉചിതമായ തീരുമാനമെടുക്കുമെന്ന ധാരണയാണ് കൂടിക്കാഴ്ചയിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

You may also like