Home Keralaദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു; കോതമംഗലത്ത് യാത്രക്കാർക്ക് പരിക്ക്

ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു; കോതമംഗലത്ത് യാത്രക്കാർക്ക് പരിക്ക്

by news_desk1
0 comments

കോതമംഗലം: കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലം കുത്തുകുഴി പള്ളിപ്പടിയിൽ നിയന്ത്രണം വിട്ട കാർ വീടിന്റെ മതിൽ ഇടിച്ച് തകർത്തു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം.

ഗുരുവായൂർ സ്വദേശികളായ അഞ്ചോളം പേർ മൂന്നാറിൽ പോയി മടങ്ങുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടതെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു.

ഇടിയുടെ ആഘാതത്തിൽ വീടിന്റെ മതിലിന്റെ അവശിഷ്ടങ്ങൾ മീറ്ററുകൾ അകലെയുള്ള പോർച്ചിലും ഇറയത്തും വരെ ചിതറിക്കിടന്നു.

ദേശീയപാതയിലെ കൊടുംവളവാണ് ഇവിടെ തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അശാസ്ത്രീയമായ റോഡ് നിർമാണം മൂലം ഒരാഴ്ചയോളമായി ഈ ഭാഗത്ത് തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അവർ പറഞ്ഞു.

നിരവധി പരാതികൾ നൽകിയിട്ടും അപകടം പതിവാകുന്ന ഈ വളവ് നിവർത്താൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് പ്രദേശവാസിയായ ജോബിഷ് ജോളി പറഞ്ഞു.

You may also like