8
കൊച്ചി: യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പോണേക്കര സ്വദേശി കൃഷ്ണൻ ഗുരുവായൂരിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മത്സ്യക്കച്ചവടം നടത്തുന്ന ശിഹാബുമായി കൃഷ്ണന് നേരത്തെ തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ശിഹാബിനെ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശിഹാബ് കോമയിൽ തുടരുകയാണ്.
സംഭവത്തിൽ കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.
