Home Top Storiesനീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; അഡ്മിറ്റ് കാർഡ് ഓഗസ്റ്റ് 25ന്

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; അഡ്മിറ്റ് കാർഡ് ഓഗസ്റ്റ് 25ന്

by news_desk1
0 comments

ന്യൂഡൽഹി: നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷ. ഒറ്റ ഷിഫ്റ്റിലായിരിക്കും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുക. പരീക്ഷാർഥികൾക്ക് ഓഗസ്റ്റ് 25 മുതൽ എൻബിഇഎംഎസ് വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

അഡ്മിറ്റ് കാർഡ് ആദ്യം ഓഗസ്റ്റ് 27ന് പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് പരീക്ഷാർഥികളുടെ സൗകര്യം കണക്കിലെടുത്ത് തീയതി ഓഗസ്റ്റ് 24ലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ ബോർഡ് വീണ്ടും തീയതി പുതുക്കി നിശ്ചയിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഓഗസ്റ്റ് 25, 2026 ആണ് അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്ന തീയതി.

എൻബിഇഎംഎസിന്റെ അറിയിപ്പ് പ്രകാരം നീറ്റ് പിജി 2026 പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങൾ ഓഗസ്റ്റ് 11ന് പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷയും അഡ്മിറ്റ് കാർഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് എൻബിഇഎംഎസിന്റെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം ആശ്രയിക്കണമെന്ന് പരീക്ഷാർഥികൾക്ക് നിർദേശം നൽകി.

You may also like