വാഷിംഗ്ടൺ: അമേരിക്കയിൽ കാർഗോ വിമാനം തകർന്നുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. ആമസോൺ കാർഗോ വിമാനമാണ് ലാൻഡിംഗിനിടെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകർന്നത്. പ്രാദേശിക സമയം രണ്ട് മണിക്ക് മുമ്പായിരുന്നു അപകടം.
ബോയിംഗ് 767-300 കാർഗോ വിമാനം ലാൻഡിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീഴുകയായിരുന്നു. വിമാനത്താവളത്തിന് സമീപം ഉണ്ടായിരുന്ന നിരവധി വാഹനങ്ങളിലും വിമാനം ഇടിച്ചു. സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് പ്രാദേശിക ഭരണകൂടത്തോടും അധികൃതരോടും വിവരം തേടുകയാണെന്ന് ആമസോൺ അധികൃതർ പ്രതികരിച്ചു.
അപകടസ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീയും പുകയും നിയന്ത്രിക്കാനുള്ള ശ്രമം തുടരുകയാണ്. വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവയ്ക്കാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഉത്തരവിട്ടു. വർഷത്തിലെ ഏറ്റവും തിരക്കേറിയ ലേബർ ഡേ വാരാന്ത്യത്തിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലും നിരവധി പേർ കുടുങ്ങിയിരുന്നു.
അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
