Home Keralaസ്റ്റേഷനിൽ അഴിഞ്ഞാടി എംഡിഎംഎ കേസ് പ്രതി; മൂന്ന് പൊലീസുകാർക്ക് പരിക്ക്, ഒരാളുടെ കൈയ്ക്ക് പൊട്ടൽ

സ്റ്റേഷനിൽ അഴിഞ്ഞാടി എംഡിഎംഎ കേസ് പ്രതി; മൂന്ന് പൊലീസുകാർക്ക് പരിക്ക്, ഒരാളുടെ കൈയ്ക്ക് പൊട്ടൽ

by news_desk1
0 comments

കൊച്ചി: കസ്റ്റഡിയിലെടുത്ത എംഡിഎംഎ കേസ് പ്രതി പൊലീസ് സ്റ്റേഷനിൽ അക്രമാസക്തനായതോടെ മൂന്ന് പൊലീസുകാർക്ക് പരിക്ക്. മരട് പൊലീസ് സ്റ്റേഷനിലാണ് ചേർത്തല സ്വദേശി രഞ്ജിത്ത് അതിക്രമം നടത്തുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തത്. പ്രതിക്ക് ബോക്സിങ് അറിയാമെന്ന് പൊലീസ് പറഞ്ഞു.

ആക്രമണത്തിൽ മരട് സ്റ്റേഷനിലെ എസ്‌ഐ ജാക്സൺ, എഎസ്‌ഐ സുമേഷ്, സിപിഒ ഫസൽ എന്നിവർക്ക് പരിക്കേറ്റു. സിപിഒ ഫസലിന്റെ വലത് കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. എഎസ്‌ഐ സുമേഷിന്റെ കഴുത്തിൽ ശക്തമായ ചതവുമുണ്ട്. എസ്‌ഐ ജാക്സണും ആക്രമണത്തിൽ പരിക്കേറ്റു.

കസ്റ്റഡിയിലിരിക്കെയാണ് രഞ്ജിത്ത് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസുകാരെ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിയെ മെഡിക്കൽ കോളേജ് സെല്ലിലേക്ക് മാറ്റി.

പൊലീസുകാരെ ആക്രമിക്കുകയും ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രഞ്ജിത്തിനെതിരെ പ്രത്യേക കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

You may also like