2
തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാൽക്കോണത്ത് അഞ്ചുവയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ദീപക് എന്ന കുട്ടിയുടെ മൃതദേഹമാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെ കുട്ടിയെ കാണാതായതായി കുടുംബം അറിയിച്ചതിനെ തുടർന്ന് പൊലീസ്, ഫയർഫോഴ്സ് സംഘങ്ങൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.
