Home Education/Careerആയുഷ് മിഷനിൽ ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവ്; അഭിമുഖത്തിലൂടെ നിയമനം, ശമ്പളം 14,700 രൂപ

ആയുഷ് മിഷനിൽ ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവ്; അഭിമുഖത്തിലൂടെ നിയമനം, ശമ്പളം 14,700 രൂപ

by news_desk1
0 comments

തിരുവനന്തപുരം: ആയുർവേദ തെറാപ്പിസ്റ്റായി ജോലി നേടാൻ അവസരം. നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിലൂടെയാണ് നിയമനം.

കേരള സർക്കാർ/ഡി.എ.എം.ഇ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് അല്ലെങ്കിൽ സി.സി.ആർ.എ.എസ് ചെറുതുരുത്തി നടത്തുന്ന ഒരു വർഷത്തെ ആയുർവേദ പഞ്ചകർമ ടെക്നീഷ്യൻ കോഴ്സ് വിജയിച്ചവർക്ക് അപേക്ഷിക്കാം.

പ്രായപരിധി: 2026 സെപ്റ്റംബർ ഒന്നിന് 40 വയസ് കവിയരുത്.
ശമ്പളം: പ്രതിമാസം 14,700 രൂപ.

അപേക്ഷകൾ സെപ്റ്റംബർ 28 വൈകിട്ട് 5 മണിക്ക് മുമ്പായി സമർപ്പിക്കണം. തുടർന്ന് സെപ്റ്റംബർ 30 രാവിലെ 10ന് ആരോഗ്യഭവൻ ബിൽഡിങ്ങിലെ നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ വാക്ക്-ഇൻ അഭിമുഖം നടക്കും.

അഭിമുഖത്തിന് എത്തുന്നവർ വിദ്യാഭ്യാസ യോഗ്യതയും പ്രായവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. അപേക്ഷാഫോമും നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും www.nam.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

You may also like