Home Kerala‘ആഗ്രഹിച്ച പദവി, ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്’; ചലച്ചിത്ര അക്കാദമി ചെയർമാനായി രവീന്ദ്രൻ

‘ആഗ്രഹിച്ച പദവി, ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്’; ചലച്ചിത്ര അക്കാദമി ചെയർമാനായി രവീന്ദ്രൻ

by news_desk1
0 comments

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി താൻ ആഗ്രഹിച്ചിരുന്ന സ്ഥാനമാണെന്നും നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്നും രവീന്ദ്രൻ. കേരളത്തിന്റെ സിനിമകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനൊപ്പം യുവാക്കളെ അന്താരാഷ്ട്ര തലത്തിലേക്ക് സജ്ജരാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ മേളകളിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ ഓസ്കാർ വരെ എത്തുന്നുണ്ടെന്ന് രവീന്ദ്രൻ ചൂണ്ടിക്കാട്ടി. അതിനാൽ മികച്ച സിനിമകൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൾഫ് രാജ്യങ്ങളിൽ നിരവധി ചലച്ചിത്രമേളകൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും രവീന്ദ്രൻ പറഞ്ഞു. ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.

You may also like