Home Localമദ്യപാനത്തിനിടെ തർക്കം; തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു

മദ്യപാനത്തിനിടെ തർക്കം; തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു

by news_desk1
0 comments

തൃശൂർ: തെക്കുംകരയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വെള്ളറ വീട്ടിൽ സോളമൻ (38) ആണ് മരിച്ചത്. പഴന്നൂപ്പാടം കുളത്താശ്ശേരിയിലെ ആളൊഴിഞ്ഞ പറമ്പിൽ ഉച്ചയോടെയാണ് സോളമനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സോളമനും പ്രദേശവാസിയായ എൽദോസും നാലാംകോട് സ്വദേശി സിജോയും ചേർന്ന് മദ്യപിക്കാനെത്തിയതായാണ് പൊലീസ് പറയുന്നത്. ഇതിനിടെ തർക്കമുണ്ടാകുകയും എൽദോസ് കത്തിയെടുത്ത് സോളമനെ കുത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ എൽദോസിനെയും സിജോയെയും വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. എൽദോസിനെതിരെ നേരത്തെ നിരവധി കേസുകളുണ്ടെന്നും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

You may also like