Home Education/Careerമാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പഠിക്കാം; ഒക്ടോബർ 17 വരെ അപേക്ഷ, പ്രവേശനപരീക്ഷ 24ന്

മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പഠിക്കാം; ഒക്ടോബർ 17 വരെ അപേക്ഷ, പ്രവേശനപരീക്ഷ 24ന്

by news_desk1
0 comments

തിരുവനന്തപുരം: മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് എൽ.ബി.എസ് സെന്റർ അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 17 വരെ അപേക്ഷ സമർപ്പിക്കാം. പ്രവേശനപരീക്ഷ ഒക്ടോബർ 24ന് തിരുവനന്തപുരത്ത് നടക്കും. പൊതുവിഭാഗത്തിന് 1,800 രൂപയും പട്ടികവിഭാഗത്തിന് 900 രൂപയുമാണ് അപേക്ഷാഫീസ്.

ഓൺലൈൻ വഴിയോ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് അടയ്ക്കാം.

അപേക്ഷിക്കാനുള്ള യോഗ്യത

കേരള ആരോഗ്യ സർവകലാശാല അംഗീകരിച്ച എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിയുഎംഎസ്, ബിഎസ്എംഎസ് എന്നീ റഗുലർ ഡിഗ്രി കോഴ്‌സുകളിൽ ഏതെങ്കിലും ഒന്നിൽ 50 ശതമാനം മാർക്ക് നേടി വിജയിച്ചവർക്ക് അപേക്ഷിക്കാം. അതത് സ്റ്റേറ്റ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

അല്ലെങ്കിൽ കേരള ആരോഗ്യ സർവകലാശാല അംഗീകരിച്ച റഗുലർ ബിഎസ്‌സി നഴ്‌സിങ്, ബി.ഫാം, ബിഎസ്‌സി അലൈഡ് മെഡിക്കൽ കോഴ്‌സുകളിൽ ഏതെങ്കിലും ഒന്നിൽ 50 ശതമാനം മാർക്ക് നേടി വിജയിച്ചവർക്കും അപേക്ഷിക്കാം. ഇവർക്കും അതത് സ്റ്റേറ്റ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്.

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാലയിൽ നിന്നോ അംഗീകരിക്കപ്പെട്ട മറ്റ് സർവകലാശാലകളിൽ നിന്നോ 50 ശതമാനം മാർക്കോടെ നേടിയ റഗുലർ ബിഎസ്‌സി വെറ്ററിനറി ബിരുദമുള്ളവർക്കും അപേക്ഷിക്കാം.

കൂടാതെ, ഡിഗ്രി തലത്തിലോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി തലത്തിലോ പബ്ലിക് ഹെൽത്ത് ഒരു വിഷയമായി പഠിച്ച് കേരള ആരോഗ്യ സർവകലാശാലയിൽ നിന്ന് 50 ശതമാനം മാർക്ക് നേടി വിജയിച്ചവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.

അപേക്ഷയും അനുബന്ധ വിവരങ്ങളും എൽ.ബി.എസ് സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

You may also like