Home Kerala‘ജയരാജന്റെ സേവനം പിണറായിക്ക് വേണം’; കണ്ണൂർ പ്രതിഷേധത്തിനെതിരെ മുരളീധരൻ

‘ജയരാജന്റെ സേവനം പിണറായിക്ക് വേണം’; കണ്ണൂർ പ്രതിഷേധത്തിനെതിരെ മുരളീധരൻ

by news_desk1
0 comments

തിരുവനന്തപുരം: കരിങ്കൊടിയെ ഭയക്കുന്നില്ലെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ എതിർക്കുന്നില്ലെന്നും മന്ത്രി കെ. മുരളീധരൻ. എന്നാൽ കണ്ണൂരിൽ നടന്ന പ്രതിഷേധത്തിനിടെ അക്രമമുണ്ടായെന്നും മന്ത്രിയുടെ വാഹനം തകർക്കുന്നതിനൊപ്പം ദേശീയപതാക ചുരുട്ടിയെറിഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിലെ അക്രമം പി. ജയരാജന്റെ തിരിച്ചുവരവിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രിയായിരിക്കുമ്പോൾ ആവശ്യമില്ലെങ്കിലും പ്രതിപക്ഷത്തിരിക്കുമ്പോൾ പി. ജയരാജന്റെ സേവനം പിണറായി വിജയന് ആവശ്യമാണെന്നും മുരളീധരൻ പറഞ്ഞു.

കായികമന്ത്രി ഒ.ജെ. ജനീഷിനെതിരെ കണ്ണൂരിൽ ഡിവൈഎഫ്ഐ-സിപിഎം നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു മുരളീധരന്റെ പ്രതികരണം. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ജനാധിപത്യവിരുദ്ധ നിലപാടിനെതിരെയാണ് യൂത്ത് കോൺഗ്രസ് സമരം നടത്തിയതെന്നും അതിനെതിരെ എസ്എഫ്ഐ കല്ലെറിഞ്ഞത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

കേരള രാഷ്ട്രീയത്തിൽ സ്ഥാനം നഷ്ടമാകുമെന്ന പിണറായി വിജയന്റെ ഭയമാണ് ഇപ്പോഴത്തെ സിപിഎം സമരത്തിന് കാരണമെന്നാണ് മുരളീധരന്റെ ആരോപണം. അക്രമം നടത്തി കേരളത്തെ കുരുതിക്കളമാക്കാൻ അനുവദിക്കില്ലെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

You may also like