Home Localവാടാനപ്പള്ളിയിൽ ക്ഷേത്രക്കുളത്തിൽ മുങ്ങി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

വാടാനപ്പള്ളിയിൽ ക്ഷേത്രക്കുളത്തിൽ മുങ്ങി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

by news_desk1
0 comments

തൃശൂർ: വാടാനപ്പള്ളിയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഇതരസംസ്ഥാന തൊഴിലാളി മുങ്ങിമരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ദീപക് (40) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. സുഹൃത്തായ മറ്റൊരു തൊഴിലാളിക്കൊപ്പമാണ് ദീപക് കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ ദീപക് പെട്ടെന്ന് മുങ്ങിത്താഴുന്നത് കണ്ട സുഹൃത്ത് നാട്ടുകാരെ വിവരമറിയിച്ചു.

തുടർന്ന് വാടാനപ്പള്ളി പൊലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

You may also like