Home Kerala‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്’; ആവശ്യം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കുമെന്ന് ബിനോയ് വിശ്വം

‘പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടത്’; ആവശ്യം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കുമെന്ന് ബിനോയ് വിശ്വം

by news_desk1
0 comments

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ ഉറച്ച് സിപിഐ. പദവി സിപിഐക്ക് അർഹതപ്പെട്ടതാണെന്ന നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. അടുത്ത എൽഡിഎഫ് യോഗത്തിൽ ആവശ്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫിന്റെ പ്രവർത്തന ശൈലിയിലും പ്രവർത്തന സംസ്കാരത്തിലും മാറ്റം വരുത്താൻ സിപിഐക്ക് കടമയുണ്ട്. ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യപ്പെട്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫ് യോഗം ചേരുമ്പോൾ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ജനകീയ പ്രസ്ഥാനങ്ങളെയും പ്രക്ഷോഭങ്ങളെയും അടിച്ചമർത്താൻ ശ്രമം നടക്കുകയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. പൊലീസിന്റെ നയം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാത്രിയിൽ ഹോസ്റ്റലിലേക്ക് പൊലീസ് കയറിയത് വിശന്നു നിൽക്കുന്ന ചെന്നായ്ക്കളെ പോലെയായിരുന്നുവെന്നും സംഭവത്തിൽ കർശന നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിനെ കയറൂരിവിടുന്നത് നയത്തിന്റെ ഭാഗമാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. ഡൽഹി പൊലീസിനെ കണ്ട് കേരള പൊലീസ് പഠിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് അല്ലെന്നും കേരള കോൺഗ്രസിന്റെ വഴികാട്ടി ആർഎസ്എസ് ആണെന്നും ബിനോയ് വിശ്വം ആരോപിച്ചു. ഇത് ഗാന്ധിയൻ നയമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം നേരായ വഴിക്ക് പോകണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോയാൽ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നന്ദകുമാറിന്റെ മലപ്പുറം വിരുദ്ധ പ്രസ്താവനയിലും ബിനോയ് വിശ്വം പ്രതികരിച്ചു. നന്ദകുമാറിനെ പോലുള്ള ഒരു കമ്മ്യൂണിസ്റ്റ് നേതാവിൽനിന്ന് അത്തരമൊരു പ്രയോഗം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

You may also like