Home Keralaരഹസ്യവിവരത്തിൽ പരിശോധന, 5.38 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ; കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷണം

രഹസ്യവിവരത്തിൽ പരിശോധന, 5.38 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ; കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷണം

by news_desk1
0 comments

അരൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ശക്തമായ പരിശോധന തുടരുന്നതിനിടെ 5.38 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. അരൂർ ചന്തിരൂർ സ്വദേശി അഫ്സൽ (34) ആണ് അരൂർ പൊലീസിന്റെ പിടിയിലായത്.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി. കെ. ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചേർത്തല ഡിവൈഎസ്പി മഞ്ജു ലാലിന്റെ നേതൃത്വത്തിൽ അരൂർ സി.ഐ. അജയ് മോഹൻ ഉൾപ്പെട്ട അന്വേഷണസംഘം ചന്തിരൂർ ഭാഗത്തുവെച്ചാണ് അഫ്സലിനെ പിടികൂടിയത്.

അഫ്സലിനെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. ലഹരിക്കടത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കും.

എസ്.എച്ച്.ഒ. അബീഷിന്റെ നേതൃത്വത്തിൽ എസ്.ഐ. നന്ദുനാരായണൻ, ഡാൻസാഫ് സ്ക്വാഡ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

You may also like