Home Keralaഗ്യാനേഷ് കുമാറിനെ നീക്കണം; കേരള നിയമസഭയിൽ നാളെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും

ഗ്യാനേഷ് കുമാറിനെ നീക്കണം; കേരള നിയമസഭയിൽ നാളെ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കും

by news_desk1
0 comments

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ നാളെ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ചട്ടം 118 പ്രകാരം പ്രമേയം അവതരിപ്പിക്കും. പ്രമേയത്തെ എൽഡിഎഫ് പൂർണമായി പിന്തുണയ്ക്കും.

രാജ്യത്ത് ഒരു നിയമസഭ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കുന്നത് ആദ്യമായാണെന്നാണ് റിപ്പോർട്ട്. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലെ അപാകതകൾ പരിഹരിച്ച് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട അർഹരായ മുഴുവൻ വോട്ടർമാരുടെയും വോട്ടവകാശം പുനഃസ്ഥാപിക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം.

ആരോപണവിധേയനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ സ്ഥാനത്തുനിന്ന് നീക്കുന്നതിനാവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

You may also like