ലഖ്‌നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ മാനനഷ്ടക്കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി സുൽത്താൻപൂർ മജിസ്ട്രേറ്റ് കോടതി. വിധി പ്രസ്താവം കേൾക്കാൻ രാഹുൽ ഗാന്ധി നേരിട്ട് കോടതിയിൽ ഹാജരായിരുന്നു.
2018ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവിൽ നടന്ന പ്രചാരണ റാലിയിൽ അമിത് ഷായെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയതായി പറയപ്പെടുന്ന പരാമർശങ്ങളാണ് കേസിന് ആധാരം. അന്നത്തെ പ്രസ്താവന അപകീർത്തികരമാണെന്ന് ആരോപിച്ചാണ് പരാതി നൽകിയത്.
സുൽത്താൻപൂർ ജില്ലാ സഹകരണ ബാങ്കിന്റെ മുൻ ചെയർമാനും ബിജെപി നേതാവുമായ വിജയ് മിശ്രയാണ് രാഹുൽ ഗാന്ധിക്കെതിരെ കോടതിയെ സമീപിച്ചത്. 2018 ഓഗസ്റ്റ് നാലിനാണ് അദ്ദേഹം പരാതി സമർപ്പിച്ചത്.
