9
മാവൂർ: മീൻപിടിക്കുന്നതിനിടെ ചാലിയാറിൽ വീണ് കാണാതായ സൈനികന്റെ മൃതദേഹം രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. പുവ്വാട്ടുപറമ്പ് മുണ്ടക്കൽ കോപ്പാൽതൊടികയിൽ സുധീഷ് (32) ആണ് മരിച്ചത്. സൈനികസേവനത്തിൽനിന്ന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു അദ്ദേഹം.
ശനിയാഴ്ച വൈകിട്ട് നാലരയോടെ ചാലിയാറിൽ വീശുവല എറിയുന്നതിനിടെയാണ് അപകടമുണ്ടായത്. വലയുടെ കയർ കൈയിൽ കുരുങ്ങിയതോടെ സുധീഷ് പുഴയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും രണ്ട് ദിവസത്തോളം കണ്ടെത്താനായില്ല.
തിങ്കളാഴ്ച രാവിലെ മാവൂർ അഗ്നിരക്ഷാസേനയിലെ അംഗങ്ങൾ ഡിങ്കി ബോട്ട് ഉപയോഗിച്ച് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
