6
തിരുവനന്തപുരം: സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം കടുപ്പിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ സമരസമിതി കൺവീനർ വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ നിരാഹാരസമരവും ആരംഭിക്കുമെന്ന് അവർ അറിയിച്ചു.
സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ തല മുണ്ഡനം ചെയ്ത് നിരാഹാരസമരം തുടങ്ങുമെന്ന് റാങ്ക് ഹോൾഡേഴ്സ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ആവശ്യങ്ങളിൽ തീരുമാനമുണ്ടാകാത്തതോടെയാണ് സമരക്കാർ പ്രതിഷേധം ശക്തമാക്കിയത്.
