Home Sportsഇനി കാർലോ ആഞ്ചലോട്ടി വന്നാലും രക്ഷയില്ല; മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തകർച്ചയ്ക്ക് കാരണം മാനേജറല്ല, ആ ‘മെന്റാലിറ്റി’

ഇനി കാർലോ ആഞ്ചലോട്ടി വന്നാലും രക്ഷയില്ല; മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തകർച്ചയ്ക്ക് കാരണം മാനേജറല്ല, ആ ‘മെന്റാലിറ്റി’

by news_desk
0 comments

മാഞ്ചസ്റ്റർ: റെഡ് ഡെവിൾസിന്റെ പതർച്ചയിൽ മനംമടുത്ത് ആരാധകർ; ഇനി എത്രനാളിങ്ങനെയെന്ന ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്. ബേൺമോത്തിനെതിരെ ഓൾഡ് ട്രാഫോർഡിലും ഒടുവിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിക്കെതിരെയുമുള്ള ദയനീയ തോൽവികൾക്ക് ശേഷമുള്ള കാഴ്ച ഫുട്ബോൾ ലോകത്തെ ആശങ്കപ്പെടുത്തുന്നതാണ്. ഫൈനൽ വിസിലിന് ശേഷം മൈതനം വിടുമ്പോൾ പരിശീലകൻ മൈക്കൽ കാരിക്കിന് പൂർണ്ണ പിന്തുണ നൽകിയ ആരാധകർ, യുണൈറ്റഡിന്റെ വിഖ്യാത ജഴ്സിയണിഞ്ഞ് നാണംകെട്ടുകളി പുറത്തെടുത്ത താരങ്ങൾക്ക് നേരെയാണ് കൂവലുകളും അമർഷവും അഴിച്ചുവിട്ടത്. ക്ലബ്ബ് പരാജയപ്പെടുമ്പോൾ എല്ലാ തവണയും ആദ്യ ഇരയാക്കപ്പെടുന്നത് മാനേജർമാർ മാത്രമാകുന്നതെങ്ങനെ? കാരിക്ക് മാത്രമാണോ യഥാർത്ഥ പ്രതിക്കൂട്ടിൽ നിൽക്കേണ്ടത്?

സെർ അലക്സ് ഫെർഗൂസനും മാറ്റ് ബസ്ബിയുമൊക്കെ ചേർന്ന് കെട്ടിപ്പടുത്ത സാമ്രാജ്യമാണ് ഇന്ന് പ്രീമിയർ ലീഗിൽ 17-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുന്നത്. കളിച്ച മത്സരങ്ങളുടെ എണ്ണത്തിനൊപ്പം പോലും പോയിന്റില്ലാത്ത അവസ്ഥ. സെപ്റ്റംബർ 11-ന് ചാമ്പ്യൻസ് ലീഗിൽ സബായ്ക്കെതിരെ നേടിയ ജയത്തിന് ശേഷം ഒരു വിജയം എന്തെന്നറിയാതെ വലയുകയാണ് യുണൈറ്റഡ്. സിറ്റിയോടും കൊമേയോടുമുള്ള തോൽടികളും, ടോട്ടൻഹാമിനെതിരെയുള്ള സമനിലയും ടീമിന്റെ ദയനീയ അവസ്ഥ തുറന്നുകാട്ടുന്നു.

ഈ തകർച്ചയുടെ പ്രധാന ഉത്തരവാദി ടീമിന്റെ നായകൻ ബ്രൂണോ ഫെർണാണ്ടസ് തന്നെയാണ്. കഴിഞ്ഞ സീസണിലെ മികച്ച താരവും റെക്കോർഡ് അസിസ്റ്റുകൾ കുറിച്ചവനുമായ ബ്രൂണോയുടെ ബൂട്ടുകളിൽ നിന്ന് ഈ സീസണിൽ പിറന്നത് ഒരേയൊരു അസിസ്റ്റ് മാത്രം. ടീം പിന്നിലാകുമ്പോൾ കീഴടങ്ങാൻ തുനിയുന്ന സൈന്യാധിപന്റെ ശൈലിയാണ് ബ്രൂണോയുടേത്. ക്രിസ്റ്റ്യാനോയും റൂണിയും നിറഞ്ഞുനിന്ന, ഏത് പ്രതിസന്ധിയിലും കളി തിരിച്ചുപിടിക്കുന്ന ആ പഴയ ‘പീക്ക് യുണൈറ്റഡ് മെന്റാലിറ്റി’ ഇന്ന് ഒരു താരത്തിന്റെ പോലും ശരീരഭാഷയിലില്ല.

മറ്റൊരു നിർണായക ഘടകം ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനസിന്റെ കളിയിലെ നിരുത്തരവാദപരമായ സമീപനമാണ്. നിർണായക മത്സരങ്ങളിൽ അനാവശ്യ ഫൗളുകളും റെഡ് കാർഡും വാങ്ങി ടീമിനെ 10 പേരായി ചുരുക്കുന്ന മാർട്ടിനസിന്റെ പ്രകടനം യുണൈറ്റഡിന്റെ തോൽവികൾ എളുപ്പമാക്കുന്നു. ചെൽസിക്കെതിരായ മത്സരത്തിൽ ഫൊഫാനയുടെ മുഖത്ത് കൈമുട്ടുകൊണ്ട് ഇടിച്ചതിന് വാങ്ങിയ ചുവപ്പ് കാർഡ് ഇതിന് ഉദാഹരണമാണ്. മിഡ്ഫീൽഡും ഡിഫൻസും തമ്മിലുള്ള ഏകോപനമില്ലായ്മയും കൃത്യമായൊരു ടാക്റ്റിക്കൽ ഐഡന്റിറ്റിയുടെ അഭാവവും ടീമിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. ഈ അന്തരീക്ഷത്തിൽ മൈക്കൽ കാരിക്കിന് മാത്രം മാന്ത്രികവിദ്യയിലൂടെ എന്ത് മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് കായിക ലോകം ചോദിക്കുന്നത്.

You may also like