2
കൊച്ചി: യുവ ഡോക്ടറെ ആക്രമിച്ചെന്ന കേസിൽ കൊച്ചിയിൽ യുവനടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്രൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ചികിത്സയ്ക്കെന്ന വ്യാജേന ഡോക്ടറെ വിളിച്ചുവരുത്തിയ ശേഷം മർദിക്കുകയായിരുന്നുവെന്നാണ് പരാതി. കേസിൽ അതുല്യ ഉൾപ്പെടെ 12 പേരാണ് പ്രതികൾ.
ഈ മാസം രണ്ടിനാണ് ഡോക്ടർക്ക് നേരെ ആക്രമണമുണ്ടായത്. മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നതായും പരാതിയുണ്ട്. സംഭവത്തിൽ കടവന്ത്ര പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
