Home Education/Careerഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതൽ

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതൽ

by news_desk1
0 comments

ന്യൂഡൽഹി: 2027ലെ ഐസിഎസ്ഇ, ഐഎസ്‌സി ബോർഡ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയായ ഐഎസ്‌സി ഫെബ്രുവരി ഒൻപതിന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷയായ ഐസിഎസ്ഇ ഫെബ്രുവരി 15നാണ് തുടങ്ങുന്നത്. മാർച്ച് 31 വരെയാണ് പരീക്ഷകൾ നിശ്ചയിച്ചിരിക്കുന്നത്. വിശദമായ പരീക്ഷാ സമയക്രമം കൗൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പത്താം ക്ലാസ് പരീക്ഷയുടെ സമയത്തിലും ഇത്തവണ മാറ്റമുണ്ടായേക്കും. സാധാരണ രാവിലെ 11ന് ആരംഭിക്കുന്ന പരീക്ഷകൾ രാവിലെ 10ന് തുടങ്ങുമെന്നാണ് വിവരം. പരീക്ഷയുടെ ആദ്യ 15 മിനിറ്റ് ചോദ്യപേപ്പർ വായിക്കുന്നതിനായി മാറ്റിവെക്കും. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷകൾ ഉച്ചയ്ക്ക് 12.15നും മൂന്ന് മണിക്കൂർ ദൈർഘ്യമുള്ളവ ഉച്ചയ്ക്ക് 1.15നും അവസാനിക്കും.

വിദ്യാർഥികൾക്ക് വിശദമായ വിഷയാടിസ്ഥാനത്തിലുള്ള സമയക്രമം സി.ഐ.എസ്.സി.ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാം.

You may also like