Home Keralaയാത്രക്കാർ ശ്രദ്ധിക്കുക; പരശുറാം എക്സ്പ്രസ് ഉൾപ്പെടെ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

യാത്രക്കാർ ശ്രദ്ധിക്കുക; പരശുറാം എക്സ്പ്രസ് ഉൾപ്പെടെ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം

by news_desk1
0 comments

തിരുവനന്തപുരം: അറ്റകുറ്റപ്പണികളെ തുടർന്ന് പരശുറാം എക്സ്പ്രസ് ഉൾപ്പെടെ വിവിധ ട്രെയിനുകളുടെ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. മംഗളൂരു സെൻട്രൽ–കന്യാകുമാരി, കന്യാകുമാരി–മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസുകൾക്ക് പുറമെ ചെന്നൈ–പാലക്കാട്, തിരുച്ചെന്തൂർ–പാലക്കാട് റൂട്ടുകളിലെ ട്രെയിനുകളുടെയും സർവീസുകളിലാണ് മാറ്റം. യാത്രയ്ക്ക് മുമ്പ് പുതുക്കിയ സമയക്രമവും സർവീസ് വിവരങ്ങളും ശ്രദ്ധിക്കണം.

മംഗളൂരു സെൻട്രൽ–കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) നവംബർ 16, 20 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ സർവീസ് അവസാനിപ്പിക്കും. ഈ ദിവസങ്ങളിൽ തിരുവനന്തപുരം മുതൽ കന്യാകുമാരി വരെയുള്ള സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

കന്യാകുമാരി–മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650) നവംബർ 17, 21 തീയതികളിൽ കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയിൽ സർവീസ് നടത്തില്ല. ഈ ദിവസങ്ങളിൽ ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽനിന്നാകും യാത്ര ആരംഭിക്കുക.

മറ്റ് ട്രെയിനുകളിലെ നിയന്ത്രണങ്ങൾ

ചെന്നൈ സെൻട്രൽ–പാലക്കാട് ജങ്ഷൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22651) നവംബർ 13 മുതൽ 24 വരെ പാലക്കാട് ടൗണിൽ സർവീസ് അവസാനിപ്പിക്കും.

പാലക്കാട് ജങ്ഷൻ–ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22652) നവംബർ 14 മുതൽ 25 വരെ പാലക്കാട് ടൗണിൽനിന്നാകും സർവീസ് ആരംഭിക്കുക.

തിരുച്ചെന്തൂർ–പാലക്കാട് ജങ്ഷൻ എക്സ്പ്രസ് (16732) നവംബർ 14 മുതൽ 25 വരെ പാലക്കാട് ടൗണിൽ യാത്ര അവസാനിപ്പിക്കും.

പാലക്കാട് ജങ്ഷൻ–തിരുച്ചെന്തൂർ എക്സ്പ്രസ് (16731) നവംബർ 15 മുതൽ 26 വരെ പാലക്കാട് ടൗണിൽനിന്നാകും പുറപ്പെടുക.

You may also like