Home Top Storiesതെരഞ്ഞെടുപ്പ് കമ്മിഷനോട് 48 ചോദ്യങ്ങൾ; മറുപടി സത്യവാങ്മൂലത്തിലൂടെ വേണം, സുപ്രീംകോടതിയെ സമീപിച്ച് രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യവും

തെരഞ്ഞെടുപ്പ് കമ്മിഷനോട് 48 ചോദ്യങ്ങൾ; മറുപടി സത്യവാങ്മൂലത്തിലൂടെ വേണം, സുപ്രീംകോടതിയെ സമീപിച്ച് രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യവും

by news_desk1
0 comments

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട 48 നിർണായക ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നൽകണമെന്ന ആവശ്യവുമായി രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യ നേതാക്കളും സുപ്രീംകോടതിയെ സമീപിച്ചു. കമ്മിഷൻ നൽകിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഹർജി സമർപ്പിച്ചത്. ഉന്നയിച്ച ചോദ്യങ്ങൾക്ക് കമ്മിഷൻ സത്യവാങ്മൂലത്തിലൂടെ വ്യക്തമായ മറുപടി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

പ്രത്യേക വോട്ടർപട്ടിക പരിഷ്കരണമായ എസ്.ഐ.ആറുമായി ബന്ധപ്പെട്ടാണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കം. പരിഷ്കരണ നടപടികൾ സ്വീകരിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മിഷൻ കൂട്ടായാണോ എടുത്തതെന്നതാണ് പ്രധാന ചോദ്യം. ഫോം 6ൽ വരുത്തിയ മാറ്റങ്ങൾ, ഇറോനെറ്റ്, ഇ.സി.ഐ.നെറ്റ് സംവിധാനങ്ങളുടെ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ടും വിശദീകരണം തേടിയിട്ടുണ്ട്.

എസ്.ഐ.ആറിനെ ചോദ്യം ചെയ്തുള്ള ഇന്ത്യാ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. തെരഞ്ഞെടുപ്പ് നടപടികളിലെ സംശയങ്ങൾക്ക് കമ്മിഷനിൽനിന്ന് വ്യക്തത ഉറപ്പാക്കുകയാണ് പ്രതിപക്ഷ നേതാക്കളുടെ ലക്ഷ്യം.

You may also like