Home Keralaഅരവണയ്ക്കായി ഇനി നീണ്ട ക്യൂ വേണ്ട; പണം നൽകിയാൽ നിമിഷങ്ങൾക്കകം ടിൻ കൈയിൽ, വെൻഡിങ് മെഷീനുമായി ദേവസ്വം ബോർഡ്

അരവണയ്ക്കായി ഇനി നീണ്ട ക്യൂ വേണ്ട; പണം നൽകിയാൽ നിമിഷങ്ങൾക്കകം ടിൻ കൈയിൽ, വെൻഡിങ് മെഷീനുമായി ദേവസ്വം ബോർഡ്

by news_desk1
0 comments

ശബരിമല: സന്നിധാനത്ത് അരവണ വാങ്ങാൻ ഇനി കൗണ്ടറുകളിൽ നീണ്ട ക്യൂ നിൽക്കേണ്ട. ഭക്തർക്ക് വേഗത്തിൽ പ്രസാദം ലഭ്യമാക്കാൻ വെൻഡിങ് മെഷീൻ സംവിധാനം ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ചാണ് ‘എനി ടൈം അരവണ’ സംവിധാനം നടപ്പാക്കുന്നത്. പ്രത്യേക സർവീസ് ചാർജും ഈടാക്കില്ല.

മെഷീനിലെ ട്രേകളിൽനിന്ന് അരവണ ലഭ്യമായത് തിരഞ്ഞെടുത്ത് ആവശ്യമായ ടിന്നുകളുടെ എണ്ണം രേഖപ്പെടുത്തണം. തുടർന്ന് ചെക്ക് ഔട്ട് നൽകി പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കാം. സ്ക്രീനിലെ ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടച്ചാൽ ഉടൻതന്നെ അരവണ ടിന്നുകൾ ലഭിക്കും.

മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തെ താഴത്തെ നിലയിലും നിലവിലുള്ള അരവണ കൗണ്ടറുകൾക്ക് സമീപവുമാണ് വെൻഡിങ് മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിനു പുറമെ ഇന്ത്യ പോസ്റ്റുമായി സഹകരിച്ച് അരവണ വീടുകളിലെത്തിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. സന്നിധാനത്തെ പ്രത്യേക കൗണ്ടർ വഴിയോ രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയോ ബുക്ക് ചെയ്താൽ തപാൽ മാർഗം പ്രസാദം ലഭിക്കും.

മണ്ഡലകാലത്തെ തിരക്ക് കുറയ്ക്കുന്നതിനും ഭക്തർക്ക് സമയനഷ്ടമില്ലാതെ പ്രസാദം ലഭ്യമാക്കുന്നതിനുമാണ് ദേവസ്വം ബോർഡിന്റെ പുതിയ നീക്കം.

You may also like