Home Localഹാട്രിക് വിജയത്തിന് പിന്നാലെ കെ രാജന്റെ നന്ദി പര്യടനം നാളെ മുതൽ

ഹാട്രിക് വിജയത്തിന് പിന്നാലെ കെ രാജന്റെ നന്ദി പര്യടനം നാളെ മുതൽ

by news_desk1
0 comments

മണ്ണുത്തി: ഒല്ലൂർ മണ്ഡലത്തിൽ തുടർച്ചയായ മൂന്നാം വിജയമുറപ്പിച്ച മന്ത്രി കെ രാജന്റെ നന്ദി പര്യടനം നാളെ ആരംഭിക്കും. മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കുന്നതിനായാണ് പര്യടന പരിപാടി സംഘടിപ്പിക്കുന്നത്.

നാളെ രാവിലെ 9ന് മണ്ണുത്തി തിരുവാണിക്കാവ് ക്ഷേത്ര പരിസരത്ത് നിന്ന് പര്യടനത്തിന് തുടക്കമാകും. ആദ്യ ദിവസത്തിൽ മണ്ണുത്തി, മാടക്കത്തറ, പാണഞ്ചേരി, നടത്തറ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം പരിപാടി നടത്തറ സെന്ററിൽ സമാപിക്കും.

ശനിയാഴ്ച രാവിലെ 9ന് പുത്തൂർ പഞ്ചായത്തിലെ ചെന്നായ്പാറയിൽ നിന്നാണ് രണ്ടാം ദിവസത്തെ പര്യടനം ആരംഭിക്കുക. തുടർന്ന് പുത്തൂർ പഞ്ചായത്ത്, ഒല്ലൂർ സോണൽ, കൂർക്കഞ്ചേരി സോണൽ മേഖലകളിലെ സന്ദർശനങ്ങൾക്ക് ശേഷം നെടുപ്പുഴ മദാമ്മത്തോപ്പ് പരിസരത്ത് പര്യടനം സമാപിക്കും.

മണ്ഡലത്തിലെ ജനങ്ങൾ നൽകിയ പിന്തുണയ്ക്ക് നേരിൽ നന്ദി അറിയിക്കാനാണ് പര്യടനമെന്ന് കെ രാജൻ അറിയിച്ചു.

You may also like