തൃശൂർ: മാളയിലെ മെട്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോടെക്നോളജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗങ്ങളിലായാണ് ഒഴിവുകൾ.
ബയോടെക്നോളജി വിഭാഗത്തിൽ ഒരു ഒഴിവും, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ രണ്ട് ഒഴിവുകളുമുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ എം.ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത.
യോഗ്യതക്കും പ്രവൃത്തി പരിചയത്തിനും അനുസരിച്ച് ആകർഷകമായ ശമ്പളമാണ് ഓഫർ ചെയ്യുന്നത്. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 30 ആണ്.
താല്പര്യമുള്ളവർ സി.വി സഹിതം careers@metsengg.ac.in എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 9188400951 എന്ന നമ്പറിൽ ബന്ധപ്പെടാം.

