Home Entertainmentബോക്‌സ് ഓഫീസിൽ ‘അതിരടി’; ആദ്യ ദിനത്തിൽ 10 കോടിക്ക് മുകളിൽ കളക്ഷൻ

ബോക്‌സ് ഓഫീസിൽ ‘അതിരടി’; ആദ്യ ദിനത്തിൽ 10 കോടിക്ക് മുകളിൽ കളക്ഷൻ

by news_desk1
0 comments

കൊച്ചി: ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടിസ്റ്റാർ ചിത്രം ‘അതിരടി’ ബോക്‌സ് ഓഫീസിൽ തകർപ്പൻ തുടക്കം നേടി. റിലീസ് ദിനത്തിൽ തന്നെ ചിത്രം ആഗോളതലത്തിൽ 10.54 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം 7.04 കോടി രൂപ നേടിയ ചിത്രം വിദേശ മാർക്കറ്റിൽ നിന്ന് 3.50 കോടി രൂപയും സ്വന്തമാക്കി. മെയ് 14നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. റിലീസിന് ഒരു ദിവസം മുമ്പ് തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നടത്തിയ പെയ്‍ഡ് പ്രീമിയർ ഷോകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.

മാസ് കോമഡി-ക്യാമ്പസ് ആക്ഷൻ എന്റർടെയ്‌നറായി ഒരുക്കിയ ചിത്രം നവാഗതനായ അരുൺ അനിരുദ്ധനാണ് സംവിധാനം ചെയ്തത്. ഡോ. അനന്തു എന്റർടെയ്ൻമെൻറ്സിന്റെയും ബേസിൽ ജോസഫ് എന്റർടെയ്ൻമെൻറ്സിന്റെയും ബാനറുകളിലായി ഡോ. അനന്തു എസ്, ബേസിൽ ജോസഫ് എന്നിവർ ചേർന്നാണ് നിർമ്മാണം.

സമീർ താഹിറും ടൊവിനോ തോമസും ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ്. സാം ബോയ് എന്ന കോളേജ് വിദ്യാർത്ഥിയായാണ് ബേസിൽ എത്തുന്നത്. ശ്രീക്കുട്ടൻ വെള്ളായണി എന്ന ഗായകന്റെ വേഷത്തിലാണ് ടൊവിനോ തോമസ് അഭിനയിക്കുന്നത്. വിനീത് ശ്രീനിവാസൻ തന്റെ പേരിൽ തന്നെയുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റിയ ഷിബുവാണ് നായിക.

സ്റ്റൈലിഷ് ലുക്കിലുള്ള ബേസിലും മാസ് അവതാരത്തിലുള്ള ടൊവിനോയുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ചിത്രത്തിന്റെ ടീസറും ട്രെയിലറും നേരത്തെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. ‘മിന്നൽ മുരളി’ക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ‘അതിരടി’ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

You may also like