പാലക്കാട്: വിൽപ്പനയ്ക്കായി അതിർത്തി കടത്തി അട്ടപ്പാടിയിലെത്തിച്ച 45 കുപ്പി തമിഴ്നാട് മദ്യം സ്കൂൾ പരിസരത്തെ ചവറ്റുകൂനയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോട്ടത്തറ യു.പി. സ്കൂൾ പരിസരത്ത് നിന്നാണ് അഗളി റേഞ്ച് എക്സൈസ് സംഘം മദ്യം പിടികൂടിയത്. ഡ്രൈ ഡേ മുന്നിൽകണ്ടാണ് മദ്യം കടത്താൻ ശ്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രിയാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. എക്സൈസിനെ വെട്ടിച്ച് മദ്യം കടത്തിക്കൊണ്ടുപോകാൻ കഴിയാതിരുന്നതോടെ പ്രതികൾ കുപ്പികൾ ചവറ്റുകൂനയിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടതായാണ് വിവരം.
വിൽപ്പനയ്ക്കായി തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന മദ്യമാണ് പിടികൂടിയതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. മദ്യക്കുപ്പികൾ ഉപേക്ഷിച്ചവരെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് വരികയാണ്.
