തിരുവനന്തപുരം: ഉയർന്ന കമ്മീഷനും പാർട്ട് ടൈം ജോലി വാഗ്ദാനങ്ങളും നൽകി ബാങ്ക് അക്കൗണ്ടുകൾ കൈക്കലാക്കി ഓൺലൈൻ തട്ടിപ്പിന് ഉപയോഗിക്കുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. വിദ്യാർഥികളെയും യുവാക്കളെയുമാണ് ഇത്തരം സംഘങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്. അറിയാതെ തട്ടിപ്പുസംഘങ്ങളുടെ ഭാഗമാകുന്നവർക്ക് ഗുരുതരമായ നിയമപ്രശ്നങ്ങൾ നേരിടേണ്ടിവരാമെന്നും …
news_desk1
-
-
Kerala
പരീക്ഷയിലെ മാർക്ക് കുറഞ്ഞതിൽ മനോവിഷമമെന്ന് സൂചന; ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
by news_desk1by news_desk1തിരുവനന്തപുരം: ആറ്റിങ്ങൽ അയിലത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അയിലം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർഥിനി ഗൗരി പാർവതി (15) ആണ് മരിച്ചത്. അടുത്തിടെ നടന്ന പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മനോവിഷമമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അയിലം …
-
Kerala
‘മയക്കുമരുന്ന് അമിതമായി ചെന്നാലുള്ള വെപ്രാളം’; രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപവുമായി ആർ. ശ്രീലേഖ
by news_desk1by news_desk1തിരുവനന്തപുരം: ഡൽഹിയിലെ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് ആർ. ശ്രീലേഖ. മയക്കുമരുന്ന് അമിതമായി ഉള്ളിൽ ചെന്നാലുണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി ഡൽഹിയിൽ കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ ആരോപണം. പുനലൂരിൽ സംഘടിപ്പിച്ച ബിജെപി പ്രതിഷേധ ജനസഭയിൽ …
-
National
‘ജന്തർ മന്ദർ ഡൽഹിയിൽ മാത്രമല്ല, രാജ്യത്തെ എല്ലാ തെരുവുകളും ജന്തർ മന്ദറാകും’; മോദിക്കും അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്
by news_desk1by news_desk1ന്യൂഡൽഹി: ജന്തർ മന്ദറിലെ മിന്നൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് സി.ജെ.പി നേതാക്കളെ റിമാൻഡ് ചെയ്ത നടപടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. ജന്തർ മന്ദറിലെ പ്രതിഷേധം രാജ്യവ്യാപക പ്രക്ഷോഭമായി മാറുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയ അദ്ദേഹം, …
-
Top Stories
പൈതൃക നെൽവിത്തുകളുടെ കാവൽക്കാരന് വിട; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
by news_desk1by news_desk1കോഴിക്കോട്: വയനാടിന്റെ പരമ്പരാഗത നെൽവിത്തുകൾ തലമുറകൾക്കായി കാത്തുസൂക്ഷിച്ച കർഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ അന്തരിച്ചു. പൈതൃക നെല്ലിനങ്ങളുടെ സംരക്ഷണത്തിലൂടെ രാജ്യത്തിന്റെ ശ്രദ്ധനേടിയ അദ്ദേഹത്തിന് അടുത്തിടെയാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി കാർഷിക പുരസ്കാരം ലഭിച്ചത്. വയനാട് എടവക …
-
Kerala
ശബരിമലയിൽ അരവണ ക്ഷാമത്തിന് പരിഹാരമാകുന്നു; ഉൽപ്പാദനം പുനരാരംഭിച്ചു, ഒക്ടോബർ 20ന് ശേഷം ലക്ഷ്യം 3.5 ലക്ഷം ടിൻ
by news_desk1by news_desk1പത്തനംതിട്ട: ഒരു മാസത്തോളം നീണ്ട ഇടവേളയ്ക്കുശേഷം ശബരിമലയിൽ അരവണ ഉൽപ്പാദനം പുനരാരംഭിച്ചു. പ്ലാന്റിന്റെ നവീകരണ ജോലികൾ പൂർത്തിയായതോടെയാണ് നിർമാണം വീണ്ടും തുടങ്ങിയത്. നിലവിൽ പ്രതിദിനം ഒന്നരലക്ഷത്തോളം ടിൻ അരവണ ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഒക്ടോബർ 20ന് ശേഷം ഉൽപ്പാദനം മൂന്നരലക്ഷത്തോളം ടിന്നായി ഉയർത്താനാകുമെന്നാണ് …
-
Kerala
സിനഗോഗിന് സമീപം തീവെപ്പ്; ‘ബോസിന്റെ’ നിർദേശമെന്ന് മൊഴി, പ്രതിഫലം ക്രിപ്റ്റോകറൻസിയിൽ? രാജ്യാന്തര ബന്ധം അന്വേഷിച്ച് ഏജൻസികൾ
by news_desk1by news_desk1കൊച്ചി: എറണാകുളം മാർക്കറ്റിലെ സിനഗോഗിന് സമീപം നഴ്സറിക്ക് തീയിട്ട സംഭവത്തിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ്. പുത്തൻകുരിശ് സ്വദേശി എബിൻ പോൾ (32) ആണ് കേസിൽ പിടിയിലായത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് വിദേശബന്ധമുള്ളവരുമായുള്ള ആശയവിനിമയങ്ങളും ഓൺലൈൻ ഗ്രൂപ്പുകളിലെ സന്ദേശങ്ങളും …
-
Kerala
മൊബൈൽ ക്യാമറയ്ക്ക് വിലക്ക്, ഇ-ചെലാനിൽ ഇനി ഇപോസ് മാത്രം; ഗുണമേന്മയില്ലാത്ത മെഷീനിൽ കുടുങ്ങി മോട്ടോർ വാഹന വകുപ്പ്
by news_desk1by news_desk1കക്കോടി: വാഹന നിയമലംഘനങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പിഴ ചുമത്തുന്ന രീതിക്ക് നിയന്ത്രണം വന്നതോടെ പ്രതിസന്ധിയിലായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഇനി നിയമലംഘനങ്ങൾ പകർത്തി ഇ-ചെലാൻ തയ്യാറാക്കാൻ ഇപോസ് മെഷീൻ മാത്രമേ ഉപയോഗിക്കാവൂവെന്ന നിർദേശമാണ് ഉദ്യോഗസ്ഥർക്ക് തിരിച്ചടിയായത്. ലഭിച്ച മെഷീനുകളുടെ …
-
National
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വീണ്ടും പ്രതിഷേധം; ജന്തർ മന്ദറിലേക്ക് നീങ്ങിയ മാർച്ച് ബാരിക്കേഡ് വെച്ച് തടഞ്ഞു
by news_desk1by news_desk1ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ജന്തർ മന്ദറിലെ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെയും ഡൽഹിയിൽ വീണ്ടും ഇടത് വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധം. എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും സംയുക്ത നേതൃത്വത്തിൽ ഫിറോസ് ഷാ റോഡിൽ സംഘടിപ്പിച്ച …
-
കണ്ണൂർ: ലഹരിക്കേസുകളിൽ പ്രതികളായ രണ്ട് വനിതാ തടവുകാരിൽ നിന്ന് കണ്ണൂർ വനിതാ ജയിലിൽ എംഡിഎംഎ പിടികൂടി. റോഷ്നി സാവിയോ, റുബൈദ എന്നിവരിൽ നിന്നാണ് 0.30 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ജയിലിലേക്ക് ലഹരിമരുന്ന് എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വൈകിട്ടായിരുന്നു …
