പുതിയ യു.ഡി.എഫ് സർക്കാരിന്റെ പ്രഥമ ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഗണ്യമായി കുറച്ച തീരുമാനം വലിയ സാമൂഹിക ചർച്ചകൾക്കും ആശങ്കകൾക്കും വഴിവെച്ചിരിക്കുകയാണ്. സാമ്പത്തിക നേട്ടങ്ങളും നികുതി വരുമാനവും മുൻനിർത്തി സർക്കാർ ഈ തീരുമാനം ന്യായീകരിച്ചേക്കാം. എന്നാൽ സമൂഹത്തിന്റെ ആരോഗ്യവും യുവതലമുറയുടെ …
Editorial
-
-
യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയും മുഖ്യമന്ത്രിയുമായ വി.ഡി. സതീശൻ കേരളത്തിന്റെ വികസനദിശയിൽ വ്യക്തമായ മാറ്റസൂചനകളാണ് നൽകിയത്. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, തൊഴിൽ, നിക്ഷേപം എന്നീ മേഖലകൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ബജറ്റ് തിരുത്തലുകളുടെയും നവീകരണത്തിന്റെയും രാഷ്ട്രീയ സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്.എല്ലാ കുടുംബങ്ങൾക്കും …
-
അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ഗവർണർ വിളിച്ചുചേർത്ത സംഭവം സാധാരണ ഒരു പ്രോട്ടോക്കോൾ ലംഘനം മാത്രമല്ല. ഭരണഘടനാപരമായ അതിരുകൾ എവിടെയാണ് എന്ന അടിസ്ഥാനചോദ്യമാണ് അത് ഉയർത്തുന്നത്. സംസ്ഥാന ഭരണത്തിന്റെ നിർവഹണാധികാരം മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമാണ്. ഉദ്യോഗസ്ഥരുമായി നേരിട്ട് അവലോകനയോഗങ്ങൾ …
-
Editorial
പി.എം ശ്രീ: നിലപാടുകളുടെ രാഷ്ട്രീയംസർക്കാരിന്റെ വിശദീകരണ ബാധ്യത
by news_desk1by news_desk1രാഷ്ട്രീയത്തിൽ നിലപാടുകൾ മാറാം. സാഹചര്യങ്ങൾ മാറുമ്പോൾ തീരുമാനങ്ങളും മാറാം. എന്നാൽ ജനങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ച നിലപാടിൽ നിന്ന് ഭരണത്തിലെത്തിയ ശേഷം വ്യതിചലിക്കുമ്പോൾ അതിന്റെ കാരണം വ്യക്തമാക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാരിന്റെ പുതിയ തീരുമാനം ഉയർത്തുന്ന …
-
കേരളം വീണ്ടും ഒരു ഗുരുതരമായ പൊതുജനാരോഗ്യ പ്രതിസന്ധിയുടെ നടുവിലാണ്. ഡെങ്കിപ്പനി, ഷിഗെല്ല, എലിപ്പനി, മഞ്ഞപ്പിത്തം, ഇൻഫ്ലുവൻസ, ചിക്കൻപോക്സ്, വയറിളക്കരോഗങ്ങൾ തുടങ്ങി വിവിധ പകർച്ചവ്യാധികൾ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. ദിവസേന പതിമൂവായിരത്തിലധികം ആളുകൾ പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ …
-
Editorial
പ്രിയദർശനി: യാത്രാസൗജന്യത്തിനപ്പുറം സാമൂഹിക മാറ്റത്തിന്റെ പുതിയ ദിശ
by news_deskby news_deskറോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിർമ്മിക്കുന്നത് വികസനത്തിന്റെ ദൃശ്യമായ അടയാളങ്ങളാണ്. എന്നാൽ ഒരു ഭരണകൂടത്തിന്റെ യഥാർത്ഥ മഹത്വം അളക്കപ്പെടുന്നത് മനുഷ്യരുടെ ജീവിതനിലവാരത്തിൽ അത് സൃഷ്ടിക്കുന്ന മാറ്റങ്ങളിലൂടെയാണ്. ജനങ്ങളുടെ നിത്യജീവിതത്തിലെ ഭാരങ്ങൾ കുറയ്ക്കുകയും അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്ന തീരുമാനങ്ങളാണ് ചരിത്രത്തിൽ ഇടംപിടിക്കുന്നത്. ആ …
-
കേരളത്തിന്റെ സാമൂഹിക പുരോഗതിക്കും ജനാധിപത്യ ബോധത്തിനും പിന്നിലെ ഏറ്റവും വലിയ ശക്തികളിലൊന്നാണ് അതിന്റെ ഉന്നത വിദ്യാഭ്യാസ മേഖല. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയ ഭിന്നതകളുടെയും അതിരുകൾ മറികടന്ന് വിജ്ഞാനവും ശാസ്ത്രീയ ചിന്തയും മാനവിക മൂല്യങ്ങളും വളർത്തിയെടുക്കുന്ന ഇടങ്ങളായാണ് സർവകലാശാലകൾ നിലകൊണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ സർവകലാശാലകളുടെ …
-
വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റിട്ട് ഒരു മാസം പിന്നിടുകയാണ്. ഐക്യ ജനാധിപത്യ മുന്നണിയുടെ ചരിത്രത്തിൽ രണ്ടാം തവണ നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തിയെന്ന രാഷ്ട്രീയ തിളക്കത്തോടെയായിരുന്നു ഈ സർക്കാരിന്റെ തുടക്കം. ഭരണവിരുദ്ധ വികാരം, മാറ്റത്തിനായുള്ള ജനങ്ങളുടെ ആഗ്രഹം, രാഷ്ട്രീയ ചിന്താഗതികൾക്കതീതമായി ലഭിച്ച …
-
Editorial
അന്വേഷണ ഏജൻസികളുടെ അമിതാധികാരം ജനാധിപത്യത്തിന് മുന്നറിയിപ്പിന്റെ മണിമുഴക്കം
by news_desk1by news_desk1ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ പ്രവീൺ പുരകായസ്തക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കേസ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയ സംഭവം രാജ്യത്തെ അന്വേഷണ ഏജൻസികളുടെ പ്രവർത്തനരീതിയെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടുവരികയാണ്. നിയമവിരുദ്ധമായി വിദേശ ഫണ്ട് സ്വീകരിച്ചെന്ന ആരോപണത്തിന്റെ പേരിൽ 225 ദിവസത്തിലധികം …
-
ഒരു ഇടവേളയ്ക്കുശേഷം കേരളം വീണ്ടും നിപ വൈറസിന്റെ സാന്നിധ്യം നേരിടുകയാണ്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഒരു വ്യവസായിക്ക് നിപ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പും അനുബന്ധ ഏജൻസികളും പ്രതിരോധ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. രോഗബാധിതനുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക തയ്യാറാക്കി കർശന നിരീക്ഷണവും ക്വാറന്റീൻ നടപടികളും ആരംഭിച്ചിട്ടുണ്ട്. …
