കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ (ഡിഫൻസ്–ബിസിനസ് എക്സ്പാൻഷൻസ്), മാനേജർ (എൻവയോൺമെന്റ്), എക്സിക്യൂട്ടീവ് ട്രെയിനി (എൻവയോൺമെന്റ്) എന്നീ തസ്തികകളിലായി ആകെ നാല് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എല്ലാ തസ്തികകളിലേക്കും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 10 ആണ്.
1. മാനേജർ (ഡിഫൻസ്–ബിസിനസ് എക്സ്പാൻഷൻസ്)
ഈ തസ്തികയിൽ രണ്ട് (UR) ഒഴിവുകളാണുള്ളത്.
മെക്കാനിക്കൽ, മറൈൻ അല്ലെങ്കിൽ നേവൽ ആർക്കിടെക്ചർ എഞ്ചിനീയറിംഗിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദവും ഇന്ത്യൻ നേവിയിൽ ലെഫ്റ്റനന്റ് കമാൻഡർ റാങ്കിലോ ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ഡെപ്യൂട്ടി കമാൻഡന്റ് റാങ്കിലോ സേവനപരിചയവും ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ആറു വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ₹60,000–₹1,80,000 ശമ്പള സ്കെയിലും നിലവിൽ ഏകദേശം ₹1.25 ലക്ഷം പ്രതിമാസ മൊത്തം ശമ്പളവും ലഭിക്കും. പരമാവധി പ്രായപരിധി 40 വയസ്സ്.
2. മാനേജർ (എൻവയോൺമെന്റ്)
ഈ തസ്തികയിൽ ഒരു (UR) ഒഴിവാണ് ഉള്ളത്.
എൻവയോൺമെന്റൽ എഞ്ചിനീയറിംഗ്, എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജി, എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് ആൻഡ് മാനേജ്മെന്റ്, ക്ലൈമറ്റ് സയൻസ് എന്നിവയിൽ B.Tech/M.Tech/M.Sc യോഗ്യതയും ESG, Sustainability, Environmental Management മേഖലകളിൽ കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
ഈ തസ്തികയ്ക്കും ₹60,000–₹1,80,000 ശമ്പള സ്കെയിലും നിലവിൽ ഏകദേശം ₹1.25 ലക്ഷം പ്രതിമാസ മൊത്തം ശമ്പളവും ലഭിക്കും. പരമാവധി പ്രായപരിധി 40 വയസ്സ്.
3. എക്സിക്യൂട്ടീവ് ട്രെയിനി (എൻവയോൺമെന്റ്)
ഒരു (UR) ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബന്ധപ്പെട്ട വിഷയങ്ങളിൽ B.Tech/M.Tech/M.Sc യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തേക്ക് പ്രതിമാസം ₹50,000 സ്റ്റൈപ്പൻഡോടെ പരിശീലനം ലഭിക്കും. തുടർന്ന് അസിസ്റ്റന്റ് മാനേജർ (E1) തസ്തികയിൽ ₹40,000–₹1,40,000 ശമ്പള സ്കെയിലിൽ നിയമനം ലഭിക്കും.
നിലവിലെ പ്രതിമാസ മൊത്തം ശമ്പളം ഏകദേശം ₹83,640 ആയിരിക്കും. വാർഷിക CTC ഏകദേശം ₹15 ലക്ഷം. പരമാവധി പ്രായപരിധി 27 വയസ്സ്.
കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക വിജ്ഞാപനത്തിനുമായി കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ കരിയർ പേജ് സന്ദർശിക്കാം https://cochinshipyard.in/Careers. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 10 ആണ്.

