Home Kerala‘കൂലിപ്പണിക്കാരൻ രാജൻ’ പരാമർശം വിവാദം; ചാണ്ടി ഉമ്മനെതിരെ എഐവൈഎഫ് വിമർശനം

‘കൂലിപ്പണിക്കാരൻ രാജൻ’ പരാമർശം വിവാദം; ചാണ്ടി ഉമ്മനെതിരെ എഐവൈഎഫ് വിമർശനം

by news_desk1
0 comments

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ പരിശോധന നടത്തിയ റവന്യൂ മന്ത്രി കെ. രാജനെതിരെ നടത്തിയ പരാമർശത്തെ തുടർന്നു ചാണ്ടി ഉമ്മനെതിരെ എഐവൈഎഫ് രംഗത്തെത്തി. കൂലിപ്പണിക്കാരെ ആക്ഷേപിച്ച പരാമർശത്തിന് ചാണ്ടി ഉമ്മൻ മാപ്പ് പറയണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ ആവശ്യപ്പെട്ടു.

“കെ. രാജൻ കൂലിപ്പണിക്കാരൻ എന്നത് ചാണ്ടി ഉമ്മന് പരിഹാസ്യമായിരിക്കും. എന്നാൽ ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ എംഎൽഎയായ ആളല്ല കെ. രാജൻ,” എന്നും ജിസ്മോൻ വിമർശിച്ചു.

വയനാട് ടൗൺഷിപ്പിലെ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം “കെട്ടിടനിർമാണത്തിന് തൃശൂർകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി” എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ഇതാണ് വിവാദത്തിന് തുടക്കമായത്.

ഇതിനിടെ മന്ത്രിയായ കെ. രാജനും വിഷയത്തിൽ പ്രതികരിച്ചു. “കൂലിപ്പണിക്കാരൻ രാജൻ എന്ന് പറയുന്നത് കേട്ടാൽ എനിക്ക് അഭിമാനമാണ്. അഞ്ചു വർഷം ഭരണം കഴിഞ്ഞപ്പോൾ ‘മുതലാളി രാജൻ’ എന്ന് ആരും പറഞ്ഞില്ലല്ലോ,” എന്ന് മന്ത്രി പറഞ്ഞു.

പരാമർശത്തെ തുടർന്ന് രാഷ്ട്രീയ രംഗത്ത് വാക്കുതർക്കം ശക്തമായിരിക്കുകയാണ്.

You may also like