മുംബൈ: ഇന്ത്യൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ വിഭാഗങ്ങളിലായി ആകെ 350 ഒഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.
സീനിയർ മാനേജർ (സ്കെയിൽ III) വിഭാഗത്തിൽ 75 ഒഴിവുകളും, മാനേജർ (സ്കെയിൽ II) വിഭാഗത്തിൽ 260 ഒഴിവുകളും, അസിസ്റ്റന്റ് മാനേജർ (സ്കെയിൽ I) വിഭാഗത്തിൽ 15 ഒഴിവുകളുമുണ്ട്.
ക്രെഡിറ്റ്/ഫിനാൻസ് ഓഫീസർ (250), ഐടി/കമ്പ്യൂട്ടർ എൻജിനീയർ (25), റിസ്ക് ഓഫീസർ (15), മാർക്കറ്റിംഗ്/സിസിഡി (10), ചാർട്ടേഡ് അക്കൗണ്ടന്റ് (10), സെക്യൂരിറ്റി (10), എച്ച്ആർ/പേഴ്സണൽ (10), ഫോറെക്സ്/ഡീലർ (5), ട്രഷറി (5), ആർക്കിടെക്ട്/എൻജിനീയർ (5), വെൽത്ത് മാനേജർ (5) തുടങ്ങിയ വിവിധ സ്പെഷ്യലൈസേഷനുകളിലാണ് നിയമനം.
ശമ്പള നിരക്ക് സ്കെയിൽ അനുസരിച്ച് വ്യത്യാസപ്പെടും. അസിസ്റ്റന്റ് മാനേജർക്ക് 48,400 മുതൽ 85,920 രൂപ വരെ, മാനേജർക്ക് 64,820 മുതൽ 93,960 രൂപ വരെ, സീനിയർ മാനേജർക്ക് 85,920 മുതൽ 1,05,280 രൂപ വരെയാണ് ശമ്പളം.
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും ഇന്ത്യൻ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കണം. (www.indianbank.bank.in)

