Home Keralaമുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ കെ.സി. വേണുഗോപാലിന് പിന്തുണ; തെരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്ക് വഹിച്ചതായി ദീപ്തി മേരി

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ കെ.സി. വേണുഗോപാലിന് പിന്തുണ; തെരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്ക് വഹിച്ചതായി ദീപ്തി മേരി

by news_desk1
0 comments

കൊച്ചി: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയ ചര്‍ച്ചകള്‍ക്കിടെ കെ.സി. വേണുഗോപാലിന് പിന്തുണ പ്രഖ്യാപിച്ച് ദീപ്തി മേരി വര്‍ഗീസ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക നേതൃത്വം നല്‍കിയ വ്യക്തിയാണ് കെ.സി. വേണുഗോപാല്‍ എന്നും അവര്‍ വ്യക്തമാക്കി.

കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലെ വിജയങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നുവെന്നും ദീപ്തി പറഞ്ഞു. വി ഡി സതീശൻ പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്റെ ചുമതല നിറവേറ്റിയതായും രമേശ് ചെന്നിത്തല പ്രചാരണ കമ്മിറ്റി ചെയര്‍മാനായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

എഐസിസി നേതൃത്വത്തില്‍ ഓരോരുത്തര്‍ക്കും വ്യക്തമായ ചുമതലകള്‍ നല്‍കിയിരുന്നുവെന്നും, ദേശീയതലത്തില്‍ കെ.സി. വേണുഗോപാലിന് പ്രധാന പങ്ക് ഉണ്ടായിരുന്നുവെന്നും ദീപ്തി വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നും, എല്ലാവരെയും ഉള്‍പ്പെടുത്തി മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചതായും അവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഒരാള്‍ കേന്ദ്രീകൃതമായ പാര്‍ട്ടിയല്ലെന്നും, കൂട്ടായ്മയാണ് സംഘടനയുടെ ശക്തിയെന്നും ദീപ്തി മേരി വര്‍ഗീസ് ചൂണ്ടിക്കാട്ടി.

You may also like