Home Education/Careerവനിതകൾക്ക് സൗജന്യ നാരീചക്ര പരിശീലനം; അപേക്ഷ ക്ഷണം ആരംഭിച്ചു

വനിതകൾക്ക് സൗജന്യ നാരീചക്ര പരിശീലനം; അപേക്ഷ ക്ഷണം ആരംഭിച്ചു

by news_desk1
0 comments

കുന്നംകുളം: വനിതകൾക്കായി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കുന്നംകുളം കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന ‘നാരീചക്ര’ പരിശീലന പരിപാടിയുടെ രണ്ടാം ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു.

ഐടിഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. ‘ഹയർ ആന്റ് ട്രെയിനിങ്’ മാതൃകയിൽ നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യം ഉദ്യോഗാർത്ഥികളെ നിയമിച്ച് പിന്നീട് ആവശ്യമായ പരിശീലനം നൽകും.

രണ്ട് മാസം ദൈർഘ്യമുള്ള കോഴ്സിൽ ഒരു മാസം തിയറിയും ഒരു മാസം ഓൺ ദ ജോബ് ട്രെയിനിംഗും ഉൾപ്പെടും. പരിശീലനം പൂർണ്ണമായും സൗജന്യമായിരിക്കും.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അസാപ് കേരള, ഇറാം ടെക്‌നോളജീസ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവയുടെ സർട്ടിഫിക്കറ്റ് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 9495999721. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/Kd3sHbX9wiHhvmGH7

You may also like