Home Keralaഫുൾ സസ്പെൻസ്’; രാഹുൽ-കെസി കൂടിക്കാഴ്ചയ്ക്ക് ശേഷം കേരളം കാത്തിരിപ്പിൽ

ഫുൾ സസ്പെൻസ്’; രാഹുൽ-കെസി കൂടിക്കാഴ്ചയ്ക്ക് ശേഷം കേരളം കാത്തിരിപ്പിൽ

by news_desk1
0 comments

ദില്ലി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ നിർണായക ചർച്ചകൾ ദില്ലിയിൽ പുരോഗമിക്കുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ വസതിയിൽ നടന്ന രാഹുൽ-കെസി വേണുഗോപാൽ കൂടിക്കാഴ്ച അവസാനിച്ചു. ഒരു മണിക്കൂറിലേറെ നേരമാണ് കൂടിക്കാഴ്ച നീണ്ടത്.

രാത്രി ഒമ്പത് മണിയോടെയാണ് കെസി വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ വസതിയിലെത്തിയത്. കൂടിക്കാഴ്ചയിൽ എന്താണ് ചർച്ചയായതെന്നതിൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനിടെ വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല വിഭാഗങ്ങൾക്കിടയിൽ ആകാംക്ഷ ശക്തമാണ്.

അതേസമയം, എഐസിസി നിരീക്ഷകരായ ദീപ ദാസ് മുൻഷിയും മുകുൾ വാസ്നിക്കും ദില്ലിയിൽ തന്നെ തുടരുകയാണ്. ഇന്ന് വൈകിട്ട് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം എത്തുമെന്നാണ് സൂചന.

നിയമസഭാകക്ഷിയോഗം ഇന്ന് ഉച്ചയ്ക്ക് ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യോഗം വൈകാനിടയുണ്ടെന്നാണ് വിവരം. ഗവർണറുമായി കൂടിക്കാഴ്ചയ്ക്കായി കോൺഗ്രസ് നേതൃത്വം സമയം തേടിയതായും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ വിഡി സതീശൻ ആലുവയിലെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വസതിയിലാണ് തുടരുന്നത്.

You may also like