Home Entertainment‘ആദ്യ നാടകത്തിൽ നായികയായത് ഞാൻ’; സ്കൂൾ കാലത്ത് പെൺവേഷങ്ങൾ ചെയ്തിരുന്നുവെന്ന് ലാൽ

‘ആദ്യ നാടകത്തിൽ നായികയായത് ഞാൻ’; സ്കൂൾ കാലത്ത് പെൺവേഷങ്ങൾ ചെയ്തിരുന്നുവെന്ന് ലാൽ

by news_desk1
0 comments

കൊച്ചി: സ്കൂൾ കാലത്ത് കൂടുതലായും പെൺവേഷങ്ങളിലായിരുന്നു അഭിനയിച്ചതെന്ന് നടനും സംവിധായകനുമായ ലാൽ. കലാഭവൻ കലാകാരൻ  കെ.എസ് പ്രസാദിനേ ആദരിക്കുന്ന ചടങ്ങിലായിരുന്നു ലാലിന്റെ തുറന്നുപറച്ചിൽ.

സിനിമയിൽ അൻപത് വർഷം പൂർത്തിയാക്കിയ കെ.എസ് പ്രസാദിനെ കൊച്ചിൻ കലാഭവൻ അക്കാദമി ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് ഇരുവരുടെയും പഴയ ഓർമ്മകൾ വേദിയിൽ ചർച്ചയായത്.

സ്കൂൾ കാലത്ത് ലാൽ കൂടുതലായും പെൺവേഷങ്ങളാണ് ചെയ്തിരുന്നതെന്ന് കെ.എസ് പ്രസാദ് പറഞ്ഞപ്പോൾ, അതിന് മറുപടിയായി തന്റെ ആദ്യ നാടകാനുഭവവും ലാൽ പങ്കുവച്ചു.

“ആദ്യമായി അഭിനയിച്ച നാടകം ‘ബലിത്തറ’ ആയിരുന്നു. ആ നാടകത്തിൽ നായികയായി അഭിനയിച്ചതും ഞാൻ തന്നെയാണ്. രൂപസൗന്ദര്യം കൊണ്ടല്ല, ശബ്ദത്തിന്റെ പ്രത്യേകത കൊണ്ടായിരുന്നു ആ വേഷം ലഭിച്ചത്,” എന്നാണ് ലാൽ പറഞ്ഞത്.

പരുക്കൻ ശബ്ദത്തിലൂടെ മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച ലാൽ സ്ത്രീ ശബ്ദവും അനുകരിച്ചിരുന്നുവെന്ന വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ കൗതുകമുണർത്തുകയാണ്.

You may also like