തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ. ആരെയും വേദനിപ്പിക്കാത്ത തരത്തിലുള്ള തീരുമാനമാണ് നേതൃത്വത്തിൽ നിന്ന് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള മത്സരം എല്ലാ രാഷ്ട്രീയ പാർട്ടികളിലും പതിവുള്ള കാര്യമാണെന്നും അതിൽ അസ്വാഭാവികത ഒന്നുമില്ലെന്നും ജോസഫ് വാഴക്കൻ വ്യക്തമാക്കി. എന്നാൽ തീരുമാനം എടുക്കുന്ന ഘട്ടത്തിൽ ഒരു തരത്തിലുള്ള തെറ്റും സംഭവിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
പാർട്ടിയുടെ ഐക്യവും മുന്നണി ബന്ധവും സംരക്ഷിക്കുന്ന തരത്തിലുള്ള തീരുമാനമാണ് ഹൈക്കമാൻഡിൽ നിന്ന് ഉണ്ടാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ നേതാക്കളുടെ പ്രതികരണങ്ങൾ രാഷ്ട്രീയ കേരളത്തിൽ കൂടുതൽ ശ്രദ്ധ നേടുകയാണ്.

