Home Education/Careerഹയർസെക്കൻഡറി ഫലപ്രഖ്യാപനം മാറ്റി; ഫലം മെയ് 26ന്

ഹയർസെക്കൻഡറി ഫലപ്രഖ്യാപനം മാറ്റി; ഫലം മെയ് 26ന്

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപന തീയതിയിൽ മാറ്റം. പരീക്ഷാഫലം മെയ് 26ന് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

നേരത്തെ മെയ് 22ന് ഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതിക നടപടികൾ പൂർത്തിയാക്കുന്നതിനായാണ് തീയതി മാറ്റിയതെന്നാണ് സൂചന.

അതേസമയം, എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് മൂന്നിന് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഫലപ്രഖ്യാപനം നടത്തും.

വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും മൊബൈൽ ആപ്പുകളിലൂടെയും ഫലം പരിശോധിക്കാനാകും.

You may also like