Home Kerala‘പുസ്തകം പുറത്തിറക്കിയാൽ കൊന്നുകളയും’; ചിന്ത പബ്ലിഷേഴ്‌സ് ഉദ്യോഗസ്ഥന് വധഭീഷണി

‘പുസ്തകം പുറത്തിറക്കിയാൽ കൊന്നുകളയും’; ചിന്ത പബ്ലിഷേഴ്‌സ് ഉദ്യോഗസ്ഥന് വധഭീഷണി

by news_desk1
0 comments

തിരുവനന്തപുരം: പി ജയരാജന്റെ ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് ചിന്ത പബ്ലിഷേഴ്‌സ് മാർക്കറ്റിങ് മാനേജർ സി.പി. രമേശന് വധഭീഷണി. പുസ്തകം പുറത്തിറക്കിയാൽ കൊന്നുകളയുമെന്നും വിൽപ്പന അനുവദിക്കില്ലെന്നും ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി പരാതി.

സംഭവത്തിൽ സി.പി. രമേശൻ കന്റോൺമെന്റ് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഫോൺ വഴി ഭീഷണി ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. “ആർഎസ്എസിനെ അറിയില്ലേ” എന്ന് ചോദിച്ച ശേഷമാണ് ഭീഷണി മുഴക്കിയതെന്നും രമേശൻ വ്യക്തമാക്കി.

പുസ്തക വിൽപ്പന പോലും തടയുമെന്ന മുന്നറിയിപ്പാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നിൽ സംഘപരിവാർ സംഘടനകളാണെന്ന് പി ജയരാജൻ ആരോപിച്ചു.

“ഒരു പുസ്തകത്തെ പോലും ഭയപ്പെടുന്ന നിലപാടാണ് ഇത്. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഇത്തരം നീക്കങ്ങളെ പൊതുസമൂഹം അപലപിക്കണം,” എന്നാണ് പി ജയരാജന്റെ പ്രതികരണം.

ഈ മാസം 20നാണ് പുസ്തക പ്രകാശനം നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ  ചടങ്ങിൽ പുസ്തകം പ്രകാശനം ചെയ്യുമെന്നാണ് വിവരം.

അതേസമയം, പുസ്തക രചനയുമായി ബന്ധപ്പെട്ട് മുൻപ് കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം സന്ദർശിച്ചതും വിവാദമായിരുന്നു. വിഷയത്തിൽ പ്രതികരിച്ച പി ജയരാജൻ, ആരാധനാലയ സന്ദർശനങ്ങളെ ഭക്തിപ്രകടനമായി കാണേണ്ടതില്ലെന്നും സാമൂഹിക ചരിത്രവും ജനവിശ്വാസങ്ങളും മനസ്സിലാക്കാനുള്ള പഠനയാത്രകളായാണ് അതിനെ കാണുന്നതെന്നും വ്യക്തമാക്കിയിരുന്നു.

You may also like