Home Education/Careerഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജി.എസ്.ടി പി.ജി ഡിപ്ലോമ; ജൂൺ 15 വരെ അപേക്ഷിക്കാം

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജി.എസ്.ടി പി.ജി ഡിപ്ലോമ; ജൂൺ 15 വരെ അപേക്ഷിക്കാം

by news_desk1
0 comments

തിരുവനന്തപുരം: കേരള സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ജി.ഐ.എഫ്.ടി) സംഘടിപ്പിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി (പി.ജി-ഡി.ജി.എസ്.ടി) കോഴ്‌സിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 15 ആണ്.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. ഒരു വർഷ ദൈർഘ്യമുള്ള കോഴ്‌സിൽ ക്ലാസ് റൂം, ഓൺലൈൻ, ഓഫ്‌ലൈൻ ഹൈബ്രിഡ് രീതികളിലായി 180 മണിക്കൂർ പരിശീലനം ഉൾപ്പെടുത്തിയിട്ടുണ്ട്.

നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമവിദഗ്ധർ, വിദ്യാർഥികൾ, അധ്യാപകർ, വിവിധ മേഖലകളിലെ ഉദ്യോഗസ്ഥർ എന്നിവരെ ലക്ഷ്യമിട്ടാണ് കോഴ്‌സ് രൂപകൽപന ചെയ്തിരിക്കുന്നത്. ജി.എസ്.ടി നിയമം, നികുതി സംവിധാനം, അക്കൗണ്ടിംഗ് മേഖലകളിൽ പ്രായോഗിക അറിവും തൊഴിൽപരമായ നൈപുണ്യവും നേടാൻ സഹായിക്കുന്ന രീതിയിലാണ് പഠനക്രമം ഒരുക്കിയിരിക്കുന്നത്.

വിദ്യാർഥികൾ, സർക്കാർ-അർധസർക്കാർ-പൊതുമേഖല ജീവനക്കാർ, പ്രവാസികൾ, വിരമിച്ചവർ, മുതിർന്ന പൗരന്മാർ എന്നിവർക്കായി ഫീസിൽ പ്രത്യേക ഇളവുകളും ലഭ്യമാക്കിയിട്ടുണ്ട്.

കോഴ്‌സിന്റെ വിശദാംശങ്ങൾ, സിലബസ്, ഫീസ് വിവരങ്ങൾ എന്നിവ ജി.ഐ.എഫ്.ടി വെബ്സൈറ്റിൽ www.gift.res.in  ലഭിക്കും.

ഹെൽപ് ലൈൻ:
0471 2596970
9746972011
9349727106
9995446032

You may also like