Home Sports‘കടലാസിൽ ഹീറോ, കളത്തിൽ സീറോ’; മുംബൈയെ വിമർശിച്ച് വിരേന്ദർ സെവാഗ്

‘കടലാസിൽ ഹീറോ, കളത്തിൽ സീറോ’; മുംബൈയെ വിമർശിച്ച് വിരേന്ദർ സെവാഗ്

ഹാർദിക് പാണ്ഡ്യയുടെ നായകത്വത്തിലും ചോദ്യം; പ്ലേ ഓഫ് സാധ്യതകൾക്ക് തിരിച്ചടി

by news_desk1
0 comments

ഐപിഎൽ 2026 സീസണിൽ നിരാശാജനകമായ പ്രകടനം തുടരുന്ന മുംബൈ ഇന്ത്യൻസിനെതിരെ മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് കടുത്ത വിമർശനവുമായി രംഗത്തെത്തി. “കടലാസിൽ ശക്തമായ ടീമാണ്, എന്നാൽ കളത്തിൽ അത് കാണുന്നില്ല” എന്നായിരുന്നു സെവാഗിന്റെ തുറന്ന പ്രതികരണം.

ജസ്പ്രീത് ബുംറ, ട്രെന്റ് ബോൾട്ട്, ഹാർദിക് പാണ്ഡ്യ തുടങ്ങി പ്രമുഖ താരങ്ങൾ ടീമിലുണ്ടായിട്ടും, കളിക്കളത്തിൽ മുംബൈ ഇന്ത്യൻസ് പ്രതീക്ഷകൾ നിറവേറ്റുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശക്തമായ ബൗളിംഗ് നിരയുണ്ടായിട്ടും മത്സരങ്ങളിൽ അത് പ്രകടമാകാത്തത് ടീമിന്റെ വലിയ പോരായ്മയാണെന്ന് സെവാഗ് പറഞ്ഞു.

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പവർപ്ലേയിൽ തന്നെ 92 റൺസ് വഴങ്ങിയതും, നിർണായക അവസരങ്ങളിൽ അച്ചടക്കക്കുറവ് പ്രകടമായതും ടീമിന്റെ ദൗർബല്യങ്ങൾ തുറന്നുകാട്ടിയതായി വിലയിരുത്തുന്നു. ഇതുപോലെ മുന്നോട്ടുപോയാൽ പ്ലേ ഓഫ് സാധ്യതകൾ മറക്കേണ്ടിവരുമെന്നും സെവാഗ് മുന്നറിയിപ്പ് നൽകി.

ഇതിനിടെ, ടീമിന്റെ നായകത്വത്തിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഹാർദിക് പാണ്ഡ്യയ്ക്ക് പകരം ഇഷാൻ കിഷനെ നായകനാകുമെന്ന ചര്‍ച്ചകളും സജീവമാണ്. മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ മുമ്പ് തന്നെ ഹാർദിക്കിന്റെ നായകത്വത്തെ വിമർശിച്ചിരുന്നു.

You may also like